ദുബായ്: ദുല്‍ ഹജ് മാസത്തിന് ആരംഭം കുറിച്ചുള്ള നിലാവ് നാളെ (ചൊവ്വ) കാണുമെന്നാണ് പ്രതീക്ഷയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറഅറിയിച്ചു. ഇതനുസരിച്ച് അറഫാ ദിനം ജൂണ്‍ അഞ്ചിനും ബലിപെരുന്നാള്‍ 6നും ആകാനാണ് സാധ്യതയെന്ന് ഐഎസി ഡയറക്ടര്‍ മുഹമ്മദ് ഷൗകത്ത് ഒദെഹ് പറഞ്ഞു. നാളെ ചന്ദ്രനെ കാണാനായില്ലെങ്കില്‍ ദുല്‍ ഹജ് ഒന്ന് ഈ മാസം 29 ആയിരിക്കും. ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനും.
പെരുന്നാള്‍ പ്രമാണിച്ച യുഎഇയില്‍ നാല് ദിവസമായിരിക്കും അവധി. ശനി, ഞായര്‍ ദിവസങ്ങളുള്‍പ്പെടെ ജൂണ്‍ 5 മുതല്‍ 8 വരെയോ അല്ലെങ്കില്‍ ജൂണ്‍ 6 മുതല്‍ 9 വരെയോ ആയിരിക്കും അവധി. പൊതുമേഖലക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ നാലു ദിവസം അവധി ലഭിക്കും. ഈ ദിവസങ്ങളില്‍ പ്രവാസികള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകാന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഗണ്യമായി കൂടാന്‍ തുടങ്ങി.
Related News