റിയാദ്: ഇസ്ലാം വിഭാവനം ചെയ്യുന്ന സൗഹൃദവും സാഹോദര്യവും സ്വാംശീകരിച്ചുകൊണ്ട്, 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്' അംഗങ്ങള്‍ ഇത്തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തു കൂടി. ഇസ്ലാം 'പഠിക്കുക പരിശീലിക്കുക പകര്‍ന്നു നല്‍കുക' എന്ന ദൗത്യവുമായി റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് LOVE THE QURAN MASTERS CLUB.
ഓണ്‍ലൈന്‍ സംവിധാനത്തിന്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളെ കൂട്ടിയിണക്കി, പ്രതിവാര വൈജ്ഞാനിക സദസ്സുകളും സംഗമങ്ങളും നടത്തി, വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന ക്ലബിനു നിലവില്‍ 19 ശാഖകളാണുള്ളത്.
ഓരോ മാസത്തിലേയും അവസാനത്തെ ഞായറാഴ്ച, ക്ലബ് ആംഗങ്ങള്‍ പ്രാദേശികമായി ഓരോ ഇടങ്ങളില്‍ ഒത്തു കൂടുക, ഉള്ളു തുറന്നു സ്‌നേഹ സംഭാഷണങ്ങളിലൂടെ ഈമാനികമായ ഊര്‍ജവും ആവേശവും ആര്‍ജിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സ്ഥിരം സംവിധാനങ്ങളെ വിലയിരുത്തുക എന്നിവ ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് ടീ ടൈം മീറ്റ് പ്രോഗ്രാം ഡയറക്ടര്‍ സുലൈഖ ഗുരുവായൂര്‍പറഞ്ഞു.
റിയാദ്, ലണ്ടന്‍ ഉള്‍പ്പെടെ 26 ഓളം കേന്ദ്രങ്ങളിലാണ് ഈ മാസത്തിലെ, 'ടീ ടൈം മീറ്റ്' സൗഹൃദ സംഗം സംഘടിപ്പിച്ചത്. എന്നാല്‍ കേരളത്തിലെ പ്രതികൂല കാലാവസ്ഥയും, റെഡ് അലര്‍ട്ടും കണക്കിലെടുത്ത് ചിലയിടങ്ങളില്‍ മാത്രം മീറ്റിംഗ് മാറ്റി വയ്‌ക്കേണ്ടി വന്നുവെന്ന് ടീ ടൈം മീറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കൈപ്പമംഗലം പറഞ്ഞു.
റിയാദിലെ പ്രോഗ്രാമിന് ഡയറക്ടര്‍ യഅ്ഖൂബ് എളമരം നേതൃത്വം വഹിച്ചപ്പോള്‍, മൈമൂന ലണ്ടനിലും ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടര്‍ നഈമ ഷാര്‍ജയിലും, ഗ്ലോബര്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍ വണ്ടൂരിലും പി.ആര്‍ ഡയറക്ടര്‍ സഹ്ദ എറണാകുളത്തും ലൈവ് മീറ്റിം ഡയറക്ടര് ഫൈസ എടത്തനാട്ടുകരയും പിആര്‍ ഡയറക്ടര്‍ ജവാദ ഹംസ മണ്ണാരപ്പറമ്പിലും ,ടീ ടൈം മീറ്റിന് നേതൃത്വം നല്‍കി.
Related News