മക്ക: എളിമയും സ്‌നേഹവും കൊണ്ട് ജീവിതം ധന്യമാക്കിയ മഹാമനുഷ്യനായിരുന്നു അബൂബക്കര്‍ ബാഫഖി തങ്ങളെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ആലത്തൂര്‍ പടി ദര്‍സ് മുദരിസും പ്രമുഖ പണ്ഡിതനുമായ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര പറഞ്ഞു. മക്ക കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഥന്റെ അതിഥികള്‍ക്ക് പകലും രാത്രിയും വിശ്രമമില്ലാതെ സേവനം ചെയ്ത് ഏതൊരു വിശ്വാസിയുടെയും കണ്ണു നിറക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന കെഎംസിസി എന്ന പ്രസ്ഥാനത്തെ സൗദി അറേബ്യയില്‍ കെട്ടിപെടുത്ത്, സൗദി കെ എം സി സി യുടെ പ്രഥമ നാഷണല്‍ പ്രസിഡന്റുമായിരുന്ന അബുബക്കര്‍ ബാഫഖി തങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ മനസ്സുകളില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജീവിതം നയിക്കുകയും എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും ജീവിതത്തിലുടനീളം ഇസ്ലാമിക രീതി പുലര്‍ത്തുകയും ചെയ്ത മഹാ നേതാവായിരുന്നു അബൂബക്കര്‍ബാഫഖി തങ്ങളെന്നും പിതാവ് അബ്ദുറഹ്‌മാന്‍ ബാഫഖിതങ്ങളുടെ പാതയില്‍ ജീവിച്ചു മരിച്ച അദ്ദേഹം സമുദായത്തിനും സമൂഹത്തിനും മാതൃകയാക്കാവുന്ന മഹാ വ്യക്തിത്വ മായിരുന്നവെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സമസ്ത പണ്ഡിതനും വാഗ്മിയുമായ വലിയുദ്ധീന്‍ ഫൈസി വാഴക്കാട് പറഞ്ഞു. തുടര്‍ന്ന് പ്രസഗിച്ചവര്‍ തങ്ങളുമായി എറേ ബന്ധമുള്ളവരും ഒരുമിച്ച് പ്രവര്‍ത്തിച്ചവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. കണ്ണിയന്‍ മുഹമ്മദലി, സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂകോട്ടൂര്‍ , എംസി നാസര്‍, ഷാഹിദ് പരേ ടത്ത് സമീര്‍ ബദര്‍ സിദ്ധീഖ് കൂട്ടിലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. സൗദി കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും മക്ക കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മലയില്‍ നന്ദിയും പറഞ്ഞു.
Related News