ചെന്നൈ: ഡി.എം.കെയുടെ സഹകരണത്തോടെ ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭീ സീറ്റിലേക്കാണ് മത്സരം.
അന്‍പുമണി രാംദാസ്, എം.ഷണ്‍മുഖം, എന്‍.ചന്ദ്രശേഖരന്‍, എം. മുഹമ്മദ് അബ്ദുല്ല, പി.വില്‍സണ്‍, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണല്‍. നിലവിലെ രാജ്യസഭ എം.പിമാരായ പി.വില്‍സണും എം.മുഹമ്മദ് അബ്ദുല്ലക്കും ഡി.എം.കെ ഒരവസരം കൂടി നല്‍കും. മുന്‍ എം.പി ടി.കെ.എസ് ഇളങ്കോവന്‍, ആര്‍.എസ് ഭാരതി, പാര്‍ട്ടി മാധ്യമവിഭാഗം സെക്രട്ടറി ജെ.കോസ്‌റ്റൈന്‍ രവീന്ദ്രന്‍ എന്നിവരില്‍ ആരെങ്കിലുമൊരാളും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. വൈക്കോയുടെ സീറ്റ് നിലനിര്‍ത്തണമെന്ന് എം.ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമ്മര്‍ദത്തിന് ഡി.എം.കെ വഴങ്ങില്ലെന്നാണ് സൂചന.
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാന്‍ വേണ്ട വോട്ടുകള്‍. ഇത് പ്രകാരണം 159 നിയമസഭ സീറ്റുകളുള്ള ഡി.എം.ക്കെക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിക്കും. 62 എം.എല്‍.എമാരുള്ള എ.ഐ.എ.ഡി.എം.കെ എടപ്പാടി പളനസ്വാമി വിഭാഗത്തിന് രണ്ട് പേരെയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാവും.
Related News