ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് ആസ്ഥാനമായി അന്താരാഷ്ട്രാടിസ്ഥാനത്തില്‍ നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയുടെ ഓഫ് ലൈന്‍ മോഡല്‍ പരീക്ഷ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുള്ള സൂറഃ യാസീന്‍, സബഅ് എന്നീ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരീക്ഷയുടെ ക്വസ്റ്റ്യന്‍സ് പൂര്‍ണമായും ഒബ്ജക്റ്റീവ് മാതൃകയിലായിരുന്നു. ജിദ്ദയിലെ മലയാളികള്‍ക്കായി സംഘടിപ്പിച്ച മോഡല്‍ പരീക്ഷയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
മനുഷ്യരാശിയുടെ ധാര്‍മികമായ ഉന്നമനത്തിനും വിജയത്തിനും ഏറ്റവും പ്രധാനപ്പെട്ട വേദഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ടുതന്നെ അതിന്റെ പഠനത്തിനും അധ്യാപനത്തിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെയാണ് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജിദ്ദയിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഖുര്‍ആന്‍ പഠനം സാധ്യമാക്കുന്നതിന് ആഴ്ചയില്‍ വ്യത്യസ്ത ദിവസങ്ങളിലായി ഇസ്ലാഹി സെന്റര്‍ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു.
വ്യാഴാഴ്ച രാത്രി 10:30-ന് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയം, ബുധനാഴ്ച രാത്രി 9:00-ന് ഷറഫിയയിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ എന്നിവടങ്ങളില്‍ ഫാമിലി ക്ലാസുകള്‍, വെള്ളിയാഴ്ച്ച രാവിലെ 11:00-ന് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയം, ചൊവ്വാഴ്ച ഇശാ നമസ്‌കാര ശേഷം ഹയ്യസസ്വഫായിലെ ദഅവാ സെന്റര്‍ എന്നിവടങ്ങളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള ക്ലാസുകള്‍, ചൊവ്വാഴ്ച രാത്രി 7:00-ന് ഖാലിദ് ബിന്‍ വലീദ്, വ്യാഴാഴ്ച രാത്രി 7:15-ന് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ളാസ്സുകളും നടന്നു വരുന്നു. ഇതിനു പുറമെ സ്ത്രീകള്‍ക്ക് മാത്രമായി ശനി, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 4:30-നും ബുധനാഴ്ച വൈകുന്നേരം 7:00-നും ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും മഗ്രിബ് നമസ്‌കാരത്തിന് അര മണിക്കൂര്‍ മുമ്പ് വിശദീകരണത്തോടെയുള്ള ഒരു ഹദീഥ് പഠനവും നടന്നു വരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0556278966, 0509396416, 0504434023 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജിദ്ദ ഇസ്ലാഹി സെന്റര്‍ ദഅവാ വിഭാഗം സബ് കമ്മിറ്റിയുടെ ഭാഗമായി നടത്തപ്പെട്ട ഓഫ് ലൈന്‍ മോഡല്‍ പരീക്ഷയ്ക്ക് ലേണ്‍ ദ ഖുര്‍ആന്‍ കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ വളപുരം അസിസ്റ്റന്റ് കണ്‍വീനര്‍ അബ്ദുല്‍ റഊഫ് കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും ദഅവാ വിങ്ങ് ഭാരവാഹികള്‍ അറിയിച്ചു.
Related News