അസീര്‍: മയക്കുമരുന്ന് വ്യാപാരവും കടത്തും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി അസീര്‍ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു.
അല്‍-റബൂവ സെക്ടറിലെ ബോര്‍ഡര്‍ ഗാര്‍ഡ് കര അതിര്‍ത്തി പട്രോളിംഗ് വിഭാഗം, 30 കിലോഗ്രാം ഖാത്ത് ചെടി കടത്താന്‍ ശ്രമിച്ച മൂന്ന് എത്യോപ്യക്കാരെ പിടികൂടി. ഇവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം ഇവരെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.
മറ്റൊരു ഓപ്പറേഷനില്‍, ലഹരി വിതരണവുമായി ബന്ധപ്പെട്ട് നാല് പൗരന്മാരെ അസീര്‍ മേഖലയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. ഇവരെ തടങ്കലില്‍ വെക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Related News