റിയാദ്: ഹജ് കര്‍മ്മങ്ങള്‍ക്കായി പോകുന്ന തീര്‍ഥാടകരെ പിന്തുണയ്ക്കുന്നതിനായി ജൗഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടു. വടക്കന്‍ സൗദി അറേബ്യന്‍ പ്രവിശ്യയിലെ അല്‍-ഷഖീഖിലെ പില്‍ഗ്രിംസ് സിറ്റി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഏകദേശം 300 കെയര്‍ പാക്കേജുകള്‍ വിതരണം ചെയ്യും. അവശ്യ ശുചിത്വ ഉല്‍പ്പന്നങ്ങള്‍ ഈ പാക്കേജുകളില്‍ ഉള്‍പ്പെടുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, മക്കയിലേക്കും മദീനയിലേക്കും പോകുന്ന വഴിയില്‍ ഈ പ്രവിശ്യയിലൂടെ കടന്നുപോകുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണവും ലഘുഭക്ഷണവും നല്‍കാനും തയ്യാറെടുക്കുന്നുണ്ട്.
ഹജ് സീസണിന്റെ പ്രധാന ഭാഗമായ അറഫാ ദിനം ചന്ദ്രപ്പിറവി അനുസരിച്ച് ജൂണ്‍ അഞ്ചിന് ആയിരിക്കാനാണ് സാധ്യത. സന്ദര്‍ശകരെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ലഭ്യമാകും.
ചൊവ്വാഴ്ച സൂര്യാസ്തമയ സമയത്ത് ദുല്‍ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി അറേബ്യന്‍ സുപ്രീം കോടതി തിങ്കളാഴ്ച ആഹ്വാനം ചെയ്തിരുന്നു.
Related News