റിയാദ്: സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി (ഹുറൂബ്) എന്ന കാരണത്താല്‍ നാട്ടിലേക്കു മടങ്ങുന്നതിനോ മറ്റു തൊഴില്‍ തേടുന്നതിനോ കഴിയാതിരുന്ന സൗദിയിലെ പ്രവാസികള്‍ക്ക് ഹുറൂബ് നീക്കാന്‍ അവസരം. ഇന്നലെ മുതലാണ് ഇതിനുള്ള അവസരം നല്‍കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ് ഫോനില്‍നിന്ന് ഹുറൂബ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് അതു മാറ്റാമെന്ന സന്ദേശം ലഭിച്ചു തുടങ്ങി.
ഹൗസ് ഡ്രവര്‍മാര്‍ക്ക് നേരത്തെ തന്നെ ഇതിനുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ ലേബര്‍ വിസക്കാര്‍ ഇതിനു കഴിഞ്ഞിരുന്നില്ല. ഇന്നലെ മുതല്‍ ലേബര്‍ വിസക്കാര്‍ക്കും ഹുറൂബ് മാറ്റി മറ്റു സ്‌പോണ്‍സറിലേക്കു മാറുന്നതിനോ നിയമ തടസമില്ലാതെ നാട്ടിലേക്കു മടങ്ങുന്നതിനോ കഴിയുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഹുറൂബ് സ്റ്റാറ്റസിലുള്ളവര്‍ ഈ അവസരം എത്രയും വേഗം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
Related News