റിയാദ്: ഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരായ നിലപാട് വിശദീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍വകക്ഷി പ്രതിനിധി സംഘം സൗദിയിലെത്തി. ദേഹാ്വസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സംഘാംഗമായ മുന്‍ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അദ്ദേഹത്തിന് സൗദിയിലെത്താന്‍ കഴിഞ്ഞില്ല. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തില്‍ നിഷികാന്ത് ദുബെ, ഫാങ്നോണ്‍ കൊന്യാക്, രേഖ ശര്‍മ, അസദുദ്ദീന്‍ ഉവൈസി, സത്‌നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹര്‍ഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുള്ളത്. സൗദിയിലെത്തിയ സംഘത്തെ റിയാദില്‍ സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ് കമ്മിറ്റി അധ്യക്ഷന്‍ മേജര്‍ ജനറല്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹര്‍ബി സ്വീകരിച്ചു.
.
തിങ്കളാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുത്ത ഗുലാം നബി ആസാദിന് ചൊവ്വാഴ്ച ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയിലെ പരിപാടികളില്‍ നിന്ന് ഇദ്ദേഹം വിട്ടുനിന്നു. ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സംഘം കുവൈത്തിലെത്തിയത്. സൗദിയില്‍ നിന്ന് സംഘം അല്‍ജീരിയയിലേക്ക് തിരിക്കും. അള്‍ജീരിയ സന്ദര്‍ശനത്തിലും ഗുലാം നബി ആസാദ് പങ്കെടുക്കില്ല.
Related News