ജിദ്ദ: ജിദ്ദയിലെ ജീവ കാരുണ്യ, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 16 -മത് വാര്‍ഷിക ആഘോഷം അമൃതോത്സവം-2025 മെയ് 30ന് വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ തഹ്ലിയ റോഡിലുള്ള ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥി ആയിരിക്കും.
പിജെസ് ലേഡീസ് വിങ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാദമി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തീം ഡാന്‍സ്, ഫിനോം അക്കാദമി അവതരിപ്പിക്കുന്ന സെമി ക്ളാസിക്കല്‍ ഡാന്‍സ്, ഫൈസ ഗഫൂര്‍ അണിയിച്ചൊരുക്കുന്ന ഒപ്പന, സ്രീത അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന ഇന്‍ട്രൊഡക്ഷന്‍ ഡാന്‍സ് എന്നിവക്ക് പുറമേ അജിത് നീര്‍വിളാകന്റെ രചനയില്‍, സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തില്‍ പിജെസ് ഡ്രാമ ടീം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം കഥാനായകന്‍ എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.
ഉല്ലാസ് കുറുപ്പ് മെമ്മോറില്‍ അവാര്‍ഡ്
പിജെഎസിന്റ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ഈ വര്‍ഷം ജിദ്ദയിലെ പ്രശസ്ത പത്ര പ്രവര്‍ത്തകനായ ജാഫറലി പാലക്കോടിന് നല്‍കും.
ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ്
പിജെഎസിന്റ ഫൗണ്ടര്‍ മെമ്പര്‍ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിര്‍ത്തുന്നതിനായി ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം നല്‍കിവരുന്ന ഡോ; ഷിബു തിരുവനന്തപുരത്തിന് സമ്മാനിക്കും.
എഡ്യൂക്കേഷന്‍ അവാര്‍ഡ്
പിജെസ് അംഗങ്ങളുടെ മക്കളില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് നല്‍കുന്ന എഡ്യൂക്കേഷന്‍ അവാര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ആര്‍ട്ടിസ്‌റ് അജയകുമാറിന്റെ മകള്‍ ആര്‍ദ്ര അജയകുമാറിന് നല്‍കും.
അനുമോദനം.
ജിദ്ദയിലെ ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു് പിജെസ് ഫൗണ്ടര്‍ മെമ്പറും മെഡിക്കല്‍ വിങ്ങ് കണ്‍വീനറുമായ സജി കുറുങ്ങാടിനെയും പിജെഎസ് മുന്‍ ലേഡീസ് വിങ് കണ്‍വീനറുമായിരുന്ന ബിജി സജിയെയും ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് നായര്‍ (0508646093), പ്രോഗ്രാം കണ്‍വീനര്‍ മാത്യു തോമസ് (0509736558), നൗഷാദ് ഇസ്മായില്‍ (0508350151), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാം്.
സന്തോഷ് നായര്‍, ജോസഫ് വര്‍ഗീസ്, നൗഷാദ് ഇസ്മായില്‍, ജോര്‍ജ് വര്‍ഗീസ്, അയൂബ് ഖാന്‍ പന്തളം, മാത്യു തോമസ്, വിലാസ് കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Related News