ജിദ്ദ : മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മ നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ കരീം പനങ്ങാങ്ങരക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. ഒ.ഐ.സി.സി പുഴക്കാട്ടിരി മണ്ഡലം ജന സെക്രട്ടറി, മങ്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ കരീമിന്റെ സേവനത്തിനും സമര്‍പ്പണത്തിനും അംഗീകരമായി ചടങ്ങില്‍ സ്‌നേഹോപഹാരം കൈമാറി.
ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫിറോസ് പോരുര്‍ അധ്യക്ഷത വഹിച്ചു. ആസാദ് പോരുര്‍ , ഇ പി മുഹമ്മദാലി , കമാല്‍ കളപ്പാടന്‍ , സാജു റിയാസ് , ഷിബു കാളികാവ്, ഇബ്‌നു ശരീഫ് മാസ്റ്റര്‍ ,വി പി ഹുസൈന്‍ , ഉസ്മാന്‍ മേലാറ്റൂര്‍ സംസാരിച്ചു.
മറുപടി പ്രസംഗത്തില്‍ അബ്ദുല്‍ കരീം പനങ്ങാങ്ങര യാത്രയപ്പിന് നന്ദി പറഞ്ഞു. ഇസ്മയില്‍ കൂരിപൊയില്‍ സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Related News