അരീക്കോട്: ദീര്‍ഘകാലം ജിദ്ദ ഇന്റര്‍നാണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായിരുന്ന അരീക്കോട് താഴത്തങ്ങാടി പള്ളിക്ക് സമീപം കല്ലുവെട്ടിക്കുയിയില്‍ അഹമ്മദ് കുട്ടി എന്ന കുഞ്ഞി കാക്ക (77) നിര്യാതനായി. സ്‌പോര്‍ട്‌സ് സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം പ്രമുഖ സംഗീത സംവിധായകന്‍ കെവി അബൂട്ടി മാഷുടെ സഹോദരനാണ്.
ഭാര്യ: റസിയ. മക്കള്‍: മഞ്ജിത്ത് സക്കീര്‍ (മഞ്ചു), റനൂം അഹമ്മദ്, സാജിദ് റഹ്‌മാന്‍. മരുമക്കള്‍ അജ്‌ന, സിത്താര. പരേതനായ കെവി മുഹമ്മദ്, ആമിനക്കുട്ടി, കദീജ, നാസിറ, നഫീസ എന്നിവര്‍ സഹോദരങ്ങളാണ്.
Related News