ജിദ്ദ : ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അറുപത്തി ഒന്നാമത് ചരമദിനം ആചരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിച്ചതും യാഥാര്‍ഥ്യമാക്കിയതും.
ഇന്ത്യയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്നും ഇന്ത്യയില്‍ പ്രസക്തമാണ്.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കേവലം വര്‍ഷങ്ങള്‍ മാത്രമാണ് ഇന്ത്യ നില നില്‍ക്കുകയുള്ളൂ എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുഴുവന്‍ പ്രവചിച്ചെങ്കിലും നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിത്തറയുടെ ബലത്തില്‍ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യം അനുസ്യൂതം പ്രയാണം തുടര്‍ന്നു. നെഹ്റുവിയന്‍ ലെഗസിയില്‍ പടുത്തുയര്‍ത്തിയതാണ് ആധുനിക ഇന്ത്യ. എത്ര കാവിയടിച്ച് മറയ്ക്കാന്‍ ശ്രമിച്ചാലും അത് തിളങ്ങിത്തന്നെ നില്‍ക്കുമെന്നും യോഗം വിലയിരുത്തി.
ഫിറോസ് പോരുര്‍, ഇസ്മായില്‍ കൂരിപൊയില്‍, ഫൈസല്‍ മക്കരപ്പറമ്പ, ആസാദ് പോരുര്‍, ഇ പി മുഹമ്മദാലി, കമാല്‍ കളപ്പാടന്‍, സാജു റിയാസ്, അബ്ദുല്‍ കരീം, പനങ്ങാങ്ങര, ഇബ്‌നു ശരീഫ് മാസ്റ്റര്‍, ഹുസൈന്‍ വി പി, ഉസ്മാന്‍ മേലാറ്റൂര്‍, ഷിബു കാളികാവ്, ഷൗക്കത് പുഴക്കാട്ടിരി എന്നിവര്‍ സംസാരിച്ചു.
Related News