ജിദ്ദ: ജിദ്ദ ബീറ്റ്‌സ് സംഘടിപ്പിച്ച '90 മെലഡി' നൈറ്റ് ശ്രദ്ധേയമായി. തൊണ്ണൂറുകളിലെ ബോളിവുഡ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
ഡോക്ടറേറ്റ് നേടിയ ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ജിദ്ദ നവോദയ രക്ഷാധികാരിയുമായ ഡോ. ഷിബു തിരുവനന്തപുരത്തിനെയും, 35 വര്‍ഷത്തിലേറെയായി പ്രവാസ ലോകത്ത് കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രശസ്ത ഗായകന്‍ കരീം മാവൂരിനെയും, ഫിറ്റ്‌നസ് രംഗത്തെ സാന്നിധ്യം റയാന്‍ ഫിറ്റ്‌നസ് ഉടമ സലാം റയാനെയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അബ്ദുല്ല മുക്കണ്ണി, ജിദ്ദ ബീറ്റ്‌സ് കണ്‍വീനര്‍ സഫീര്‍ ചെറുകാട്ട് എന്നിവര്‍ ആദരിച്ചു.
ആശ ഷിജു, ഹക്കീം അരിമ്പ്ര, ഷബീര്‍ കൊട്ടപ്പുറം, മുബാറക് ഗസല്‍, നാസര്‍ മോങ്ങം, മുംതാസ് അബ്ദുല്‍ റഹ്‌മാന്‍, റെയ്‌സ അമീര്‍, സിറാജ് നിലമ്പൂര്‍, അമീര്‍, അനീസ് തുടങ്ങിയര്‍ തൊണ്ണൂറുകളിലെ ഗാനങ്ങള്‍ അതിമനോഹരമായി ആലപിച്ചു സദസ്സിന്റെ കയ്യടി നേടി. അനസ് നിലമ്പൂരും ജിനി ജോര്‍ജ്ജും അവതാരകരായ പരിപാടി സലാം അച്ചനമ്പലത്തിന്റെ നേതൃത്വത്തില്‍ ടിക് ടോക് കൂട്ടായ്മ നിയന്ത്രിച്ചു.
Related News