ജിദ്ദ: ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് നാളെ (വ്യാഴം) വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍ അറിയിച്ചു. ക്ലാര്‍ക്ക്, ബയോളജി, ഫിസിക്‌സ് ലാബ് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ലാബ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സ്‌പോര്‍ട്‌സ് അസിസ്റ്റന്റ്, മെസഞ്ചര്‍ എന്നീ പോസ്റ്ററുകളിലേക്കാണ് ഇന്റര്‍വ്യൂ നടക്കുക. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് നിയമനം. ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം വേണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനത്തില്‍ ഓഫിസ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തി പരിചയം വേണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുണ്ടാവണം. അറബി ഭാഷ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
എം.എസ് ഓഫീസ് അടക്കമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധവും ഉണ്ടാവണം. ബയോളജി, ഫിസിക്‌സ് ലാബ് അസിസ്റ്റന്‍ന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും സയന്‍സ് വിഷയം പഠിച്ചവരാവണം. പ്രാഥമിക കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. കമ്പ്യൂട്ടര്‍ സയന്‍സ് ലാബ് അസിസ്റ്റന്റ് തസ്തികക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ലൈബ്രറി അസിസ്റ്റന്റ്, സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ബന്ധപ്പെട്ട ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്.
മെസഞ്ചര്‍ തസ്തികക്ക് പ്രത്യേകം യോഗ്യതാ നിബന്ധന ഇല്ലെങ്കിലും എല്ലാ പോസ്റ്റുകള്‍ക്കും ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയായവരാവണം. സൗദിയില്‍ അംഗീകൃത തൊഴില്‍ വിസയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ സന്ദര്‍ശക, ഉംറ വിസകളിലുള്ളവരെ പരിഗണിക്കില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ താമസ രേഖ, പാസ്‌പോര്‍ട്ട്, ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പികളും അസ്സല്‍ രേഖകളുമായി നാളെ വൈകീട്ട് നാല് മണി മുതല്‍ റിഹാബ് ഡിസ്ട്രിക്ടിലുള്ള സ്‌കൂള്‍ ബോയ്‌സ് സെഷന്‍ കെട്ടിടത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Related News