ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഹജ് നിര്‍വഹിക്കാനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും, ഒഐസിസി പ്രവര്‍ത്തകരും ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സൗദി സര്‍ക്കാരിന്റെ പ്രതിനിധികളും തങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷറഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, മക്ക കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി് പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ, ട്രഷറര്‍ വി.പി അബ്ദുറഹ്‌മാന്‍ തുടങ്ങിയ നേതാക്കള്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Related News