ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അക്കാദമിക്ക് അച്ചീവ്‌മെന്റ് അവാര്‍ഡ് 2025 ജൂണ്‍ 20 വെള്ളിയാഴ്ച 5.30 ന് ദമ്മാമില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെയും, നാട്ടിലെയും സ്‌കൂളുകളില്‍ നിന്ന് SSLC,+2 പരീക്ഷയില്‍ വിജയം നേടിയ സവയുടെ അംഗങ്ങളുടെ മക്കളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ചടങ്ങില്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അറിയിച്ചു.
പരിപാടിക്ക് സജീര്‍, അമൃതാ ശ്രീലാല്‍, അജ്ഞു നിറാസ് എന്നിവര്‍ നേതൃത്വം നല്‍കും.
Related News