ജിദ്ദ: യാമ്പുവില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം അല്‍ ഖസീമിലേക്ക് പോകുന്ന സജീവ സമസ്ത പ്രവര്‍ത്തകനും, യാമ്പു സമസ്ത ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറിയുമായ സല്‍മാന്‍ മുഹമ്മദ് ഹൈദറിന് എസ്‌ഐസി ടൗണ്‍ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി.. സംഗമത്തില്‍ നൂറുല്‍ ഹുദ മദ്രസ വിദ്യാര്‍ത്ഥി മില്‍ഹാന്‍ അബ്ദുല്‍ അസീസ് ഖിറാഅത്ത് നടത്തി. ടകഇ ടൗണ്‍ ഏരിയ പ്രസിഡന്റ് നൂര്‍ ദാരിമി അധ്യക്ഷത വഹിച്ച സംഗമം സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം താമരശ്ശേരി ഉല്‍ഘാടനം ചെയ്തു. ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ഷഫീഖ് കാളികാവ് സ്വാഗതം പറഞ്ഞു പ്രോഗ്രാമില്‍ SNEC സൗദി നാഷണല്‍ ഉപദേശക സമിതി അംഗം ഒപി അഷ്റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. സെളൈ സ്റ്റേറ്റ് കമ്മിറ്റിയുടെ 'ജാരിയ' കാമ്പയിന് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സുബൈര്‍ മന്നാനി, SIC സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുറഹീം കരുവന്‍ തുരുത്തി, വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് , സെന്‍ട്രല്‍ കമ്മറ്റി ജോന്‍ സെക്രട്ടറി ഹനീഫ ഒഴുകൂര്‍, എന്നിവര്‍ ആശംസ നേര്‍ന്നു. ഏരിയാ കമ്മിറ്റി നല്‍കിയ ആദരവിന് സല്‍മാന്‍ മുഹമ്മദ് ഹൈദര്‍ കണ്ണൂര്‍ നന്ദി പറഞ്ഞു.
ചടങ്ങില്‍ സമസ്ത പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയ യാമ്പു നൂറുല്‍ ഹുദ മദ്രസ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥി മില്‍ഹാന്‍ അബ്ദുല്‍ അസീസിന് SIC യാമ്പു സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹീം കരുവം തുരുത്തി മെമന്റോ നല്‍കി. മില്‍ഹാന്‍ അബ്ദുല്‍ അസീസിനുള്ള ക്യാഷ് അവാര്‍ഡ് ടൗണ്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പുല്ലാര നല്‍കി. ടൗണ്‍ ഏരിയ കമ്മിറ്റി ട്രഷറര്‍ സഹല്‍ പെരിന്തല്‍മണ്ണ നന്ദി പറഞ്ഞു.
Related News