l o a d i n g

ഗൾഫ്

സാഹോദര്യത്തിന്റെ ശബ്ദമുയര്‍ത്തി പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2025

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമ്മാം ദക്ഷിണകേരള കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നയിക്കുന്ന സാഹോര്യ പദയാത്രയ്ക്ക് അഭിവാദ്യം നേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍, സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചെറിയ കൂടിച്ചേരലുകള്‍ പോലും നിലവിലെ സാഹചര്യത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെല്‍ഫെയര്‍ അഖില സൗദ്യ ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയറിന് വിവിധ ജനസേവന ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിപക്ഷത്തുനിന്നും ശബ്ദമുയര്‍ത്താനും വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താനും ജനമനസ്സുകളില്‍ ഇടം നേടാനും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന പദയാത്രയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണം അതാണ് വെളിവാക്കുന്നതെന്നും കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ദമ്മാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ മെഹബൂബ് അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ ദക്ഷിണകേരള കമ്മറ്റി പ്രസിഡന്റ് ഷെമീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് സമാപനപ്രഭാഷണം നടത്തി. മുസ്ലിം മതന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക ജനവിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന നീതികേടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയില്‍ നിരപരാധികളായ കുഞ്ഞുമക്കള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുടെ ചുവടെവരുന്ന കമന്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇത്തരം ദുഷിച്ച മനസ്സുകളുടെ വര്‍ത്തമാനങ്ങള്‍ ആണെന്നും സമാപന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊവിന്‍സ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫൈസല്‍ കോട്ടയം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോഷി പാഷ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അബ്ദുല്ല സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു. ദുആ ദനീന്‍ ഗാനവും ഫൈസല്‍ കോട്ടയം കവിതയും ആലപിച്ചു. ജില്ലാ കമ്മറ്റി ജനസേവന വിഭാഗം കണ്‍വീനര്‍ ആഷിഫ് കൊല്ലം, ട്രഷറര്‍ ഷാഹിന ഫൈസല്‍, ബിജു പൂതക്കുളം എന്നിവര്‍ നേതൃത്വം നല്കി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026