ദമാം: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ദമാമില്‍ ഹൃദയാഘാതംമൂലം മരിച്ചു. എറണാകുളം, പാലാരിവട്ടം സ്വദേശി പല്ലിശ്ശേരി റോഡ്, ചക്കാലക്കല്‍, വയോള, സൂസി ഫ്രാന്‍സിസ് ചക്കാലക്കല്‍ (62) ആണ് മരിച്ചത്. രോഗബാധിതയായി ദമാം, റാക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭര്‍ത്താവ് ഫ്രാന്‍സിസ് ജോര്‍ജ് ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. മക്കള്‍. രശ്മി റീറ്റ ഫ്രാന്‍സിസ്, രേഷ്മ ഫിലോമിന ഫ്രാന്‍സിസ്.
നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി അല്‍കോബര്‍ പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍വിങ് ചെയര്‍മാന്‍ ഹുസൈന്‍ ഹംസ നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാത്രി ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.
Related News