ഹഫര്‍ അല്‍ ബത്തിന്‍: ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. സനാഇയ്യയില്‍ ആത്മഹത്യ ചെയ്ത കര്‍ണ്ണാടക സ്വദേശി ദത്തത്രേയയുടെ (32) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങളോട് സ്‌പോണ്‍സര്‍ സഹകരിക്കാത്തതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഒഐസിസിയെ സമീപിക്കുകയായിരുന്നു.
ഇന്ത്യന്‍ എംബസ്സി അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിച്ച് സഹായ അഭ്യര്‍ത്ഥന നല്‍കിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം എംമ്പാമിംഗ് നടത്തുവാനുള്ള തുകയും വിമാന ചിലവും പൂര്‍ണ്ണമായും ഇന്ത്യന്‍ എംബസി നല്‍കി. ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
Related News