ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഷറഫിയ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ളാസില്‍ ഡോക്ടര്‍ മധു ക്ലാസ് എടുത്തു. പോസ്‌ട്രേറ്റ്, കിഡിനി, കരള്‍ തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ച ഡോക്ടര്‍ മധു ഫോക്‌സ് ചെയ്ത് സംസാരിച്ചത് പോസ്‌ട്രേറ്റ് മായി ബെന്ധപെട്ടായിരുന്നു. പോസ്റ്റ്‌ററേറ് കാന്‍സര്‍ പ്രവാസികള്‍ ശ്രദ്ധിക്കാതെ പോകുന്ന അപകടമാണ്. പോസ്‌ട്രേറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രത്യകിച്ചും 50 വയസിന് മുകളിലുള്ളവര്‍ PSA ടെസ്റ്റുകള്‍ ചെയ്യുന്നത് ഉചിതമായിരുക്കും. പോസ്ട്രട്റ്റ് കാന്‍സര്‍ നേരത്തെ കണ്ടത്തിയാല്‍ പൂര്‍ണമായും ചികില്‍സിച്ചു മാറ്റാം എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ അബീര്‍ ജിദ്ദ കേരള പൗരാവലി പ്രെവിലേജ് കാര്‍ഡ് വിതരണം നടന്നു. കാര്‍ഡ് ഉപോയോഗിക്കുന്നതിനെ പറ്റി കബീര്‍ കൊണ്ടോട്ടി വിശദീകരിച്ചു. അലി തേക്കുതോട് വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു., ഹിഫ്സു റഹിമാന്‍, വാസു എന്നിവര്‍ കാര്‍ഡ് വിതരണത്തില്‍ പങ്കാളികളായി. ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. ബക്കര്‍ എക്കാപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി, കാവനൂര്‍ സ്വഗതം പറഞ്ഞു. സുനീര്‍ എക്കാപറമ്പ്, റഷീദ് എക്കാപറമ്പ്, മുഹമ്മദ് കെസി, സലിം കിഴുപറമ്പ്, അലി പത്തനാപുരം എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: ഡോ. മധു ക്ലാസ് എടുക്കുന്നു.
Related News