ന്യൂദല്‍ഹി: വിനോദ സഞ്ചാര ആവശ്യാര്‍ഥം ഫിലിപ്പൈന്‍സ് സന്ദര്‍ശിക്കുന്നതിന് ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. 14 ദിവസത്തേക്കാണ് വിസ അനുവദിക്കുക. അതിനുശേഷം വിസ നീട്ടാന്‍ കഴിയില്ല. വിനോദ സഞ്ചാരി എന്ന നിലയില്‍ എത്തുന്നവര്‍ക്കു മാത്രമായിരിക്കും ഈ ആനുകൂല്യം. ഹോട്ടല്‍ ബുക്കിംഗ്് ഉള്‍പ്പടെ താമസ സൗകര്യത്തിന്റെ രേഖകള്‍ കയ്യിലുണ്ടാകണം.
നിങ്ങള്‍ ഉദ്ദേശിക്കുന്ന താമസകാലയളവ് കഴിഞ്ഞാലും പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറു മാസ കാലാവധി ബാക്കിയുണ്ടാകണം. യാത്രയ്ക്കും ചെലവുകള്‍ക്കുമായി കയ്യില്‍ മതിയായ പണം ഉണ്ടെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റുമെന്റ് പോലുള്ള രേഖകള്‍ ഉണ്ടാകണം. തിരികെ വരാനായി ബുക്ക് ചെയ്ത ടിക്കറ്റിന്റെ കോപ്പി വേണം. ഫിലിപ്പൈന്‍സിന്റെ ഇമിഗ്രേഷന്‍ ചരിത്രത്തില്‍ നിങ്ങളെ കുറിച്ച് മോശമായ ഒന്നും ഉണ്ടാകാന്‍ പാടില്ല.
ഓസ്‌ട്രേലിയ , ജപ്പാന്‍, അമേരിക്ക, കാനഡ, ഷെങ്കന്‍ രാജ്യങ്ങള്‍, സിംഗപൂര്‍, യുണൈറ്റഡ് കിങ്ഡം (AJACSSUK)തുടങ്ങി ഇവയില്‍ ഏതെങ്കിലും രാജ്യത്ത് വാലിഡ് വീസയോ സ്ഥിര താമസത്തിനുള്ള അനുമതിയോ ഉള്ള ഇന്ത്യക്കാര്‍ക്കും വിസയുടെ ആവശ്യമില്ല. ഇവര്‍ക്ക് 30 ദിവസം വരെ ഫിലിപ്പൈന്‍സില്‍ തങ്ങാം. മറ്റു നിബന്ധനകള്‍ ഇവര്‍ക്കും ബാധകമാണ്.
Related News