ജിദ്ദ: സിജി ജിദ്ദ വിമന്‍ കലക്ടീവ് സംഘടിപ്പിച്ച 'സമ്മര്‍ ഫെസ്റ്റ് എക്‌സ്‌പോ' വ്യത്യസ്തതയിലും ജനപങ്കാളിത്തത്തിലും ഏറെ ശ്രദ്ധേയമായി. സ്ത്രീ ശാക്തീകരണം കേവലം വാക്കുകളില്‍ ഒതുക്കേണ്ടതല്ലെന്നും അത് സ്ത്രീകള്‍ക്ക് മുന്‍നിരയിലേക്ക് ഉയര്‍ന്നു വരാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുത്തുകൊണ്ടാവണം എന്നും ബോധ്യപെടുത്തുന്നതായിരുന്നു എക്‌സ്‌പോ ഗാലറികള്‍. ജെ.സി.ഡബ്ലിയു.സി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് പ്രവാസികള്‍ക്കിടയില്‍ നിന്നും വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മര്‍ ഫെസ്റ്റ് എക്‌സ്‌പോ രൂപകല്‍പ്പന ചെയ്തത്.
ക്രിയാത്മക ആശയങ്ങളുമായി വിവിധ മേഖലകളില്‍ നിന്നും മിടുക്കരായ സ്ത്രീകള്‍ ഇരുപതോളം സ്റ്റാളുകളിലായി അവരുടെ ഉല്‍പ്പന്നങ്ങള്‍ ജിദ്ദ സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു. പെയിന്റിങ്ങുകള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍, വിവിധ മോഡലുകളിലുള്ള ആഭരണങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ തുടങ്ങിയ സ്റ്റാളുകള്‍ മികച്ച നിലവാരം പുലര്‍ത്തി. വിപണനണത്തിനു വേണ്ട എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് അവര്‍ക്ക് ജിദ്ദക്കാര്‍ക്കിടയില്‍ സ്വീകാര്യത ഉറപ്പുവരുത്തുന്നതില്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രവാസി സ്ത്രീകള്‍ക്ക് ബിസിനസ് സംരംഭത്തിന് പ്രചോദനം നല്‍കി സംഘടിപ്പിച്ച പ്രോഗ്രാം ജിദ്ദയിലെ മലയാളി സ്ത്രീ സമൂഹത്തിനു കൂടുതല്‍ ഊര്‍ജവും ആത്മ വിശ്വാസവും ഉണ്ടാക്കി എന്ന് പങ്കെടുത്തവര്‍ എടുത്തു പറഞ്ഞു.
സമ്മര്‍ ഫെസ്റ്റ് എക്‌സ്‌പോ-യുടെ ഭാഗമായി ജെ.സി.ഡബ്ലിയു.സി 'ഫാമിലി വെല്‍ ബീയിങ്' ടീം സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ജിദ്ദയിലെ അറിയപ്പെടുന്ന പ്രമേഹ രോഗ വിദഗ്ധന്‍ ഡോക്ടര്‍ യമിനുദ്ദീന്‍ ഖാജ 'ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ 'എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. തിരക്കുപിടിച്ച ജീവിതത്തിനിടക്കും ആരോഗ്യസംരക്ഷണം എന്തുമാത്രം പ്രധാനമാണെന്ന് ഡോക്ടര്‍ വിവിധങ്ങളായ ഉദാഹരണങ്ങളിലൂടെ ലളിതമായി സദസ്സിന് വിശദീകരിച്ചു കൊടുത്തു.
ജെ.സി. ഡബ്ലിയു.സി ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖിന്റെ ഖിറാഅത്തോടെ പ്രോഗ്രാം ആരംഭിച്ചു. ഫാമിലി വെല്‍ബീയിങ് ഹെഡ് വഫ സലീം സ്വാഗതം പറഞ്ഞു. ജിദ്ദ സിജി ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ഡോക്ടര്‍ യമിനുദ്ദീന്‍ ഖാജക്ക് മെമന്റോ നല്‍കി ആദരിച്ചു. ഫാമിലി വെല്‍ബീയിങ് കോര്‍ഡിനേറ്റര്‍ സൗമ്യ അബൂബക്കര്‍ നന്ദി പറഞ്ഞു.
ജെ.സി ഡബ്ലിയു.സി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ഹെഡ് ഷൈമിന്‍ നജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ നിഖിത, ബിഗ് കോഡിനേറ്റര്‍ നുഫി, യൂത്ത് വിങ് കോഡിനേറ്റര്‍ ദിയ സാദത്, വൈസ് ചെയര്‍പേഴ്‌സണ്‍ നബീല അബൂബക്കര്‍, ഉപദേശക സമിതി അംഗങ്ങളായ അനീസ ബൈജൂ, റൂബി സമീര്‍, മറ്റ് എക്‌സ്‌കോം മെമ്പേഴ്‌സ് തുടങ്ങിയവര്‍ പ്രോഗ്രാം രൂപകല്പനയിലും നടത്തിപ്പിലും സജീവമായി പങ്കെടുത്തു.
സിജി ജിദ്ദ ചാപ്റ്റര്‍ അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും പ്രോഗ്രാമില്‍ സന്നിഹതരായിരുന്നു.
Related News