റിയാദ്: സിജി റിയാദ് ചാപ്റ്റര്‍ അല്‍ യാസ്മിന്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എഡ്യുഫെയര്‍ - 25 നാളെ (31.5.25 ശനി) നടക്കും. രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ മലസിലെ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ഫെയറിന് വേദിയൊരുങ്ങുക. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യംഗ് പ്രൊഫഷനലുകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
വാണിജ്യം, സാമ്പത്തികം, ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളിലധിഷ്ഠിതമായ കരിയര്‍ ഗൈഡന്‍സാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പര്‍ട്ടുകളുമാണ് ക്ലാസുകള്‍ നയിക്കുക. സംശയ നിവാരണത്തിനും അവസരമുണ്ടാകും. കൂടാതെ പാനല്‍ ഡിസ്‌കഷനും ഉണ്ടാകും. സൗദിയിലെ തൊഴിലവസരങ്ങള്‍, പ്ലസു ടു കഴിഞ്ഞവര്‍ക്ക് സൗദില്‍ ഉപരിപഠന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലും സംവാദവും മാര്‍ഗ നിര്‍ദേശങ്ങളുമുണ്ടാകും. താല്‍പര്യമുള്ളവര്‍ https://tinyurl.com/ncye5b5c ലിങ്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
Related News