l o a d i n g

ഗൾഫ്

യുടി ഖാദറിനും അലി ബാഫഖി തങ്ങള്‍ക്കും ഖലീല്‍ തങ്ങള്‍ക്കും സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2025

ജിദ്ദ: ഹജ്ജ് കര്‍മ്മത്തിനെത്തിയ കര്‍ണാടക സ്പീക്കര്‍ യുടി ഖാദറിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്കും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും ഊഷ്മള സ്വീകരണം. ജിദ്ദ, മദീന വിമാനത്താവളത്തിലെത്തിയ നേതാക്കളെ ഐസിഎഫ് ആര്‍എസ്സി നേതാക്കളും ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

സൗദി ഭരണകൂടം ഹാജിമാര്‍ക്ക് സല്‍കുന്ന സേവങ്ങളും സൗകര്യങ്ങളും തുല്യതയില്ലാത്തതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എല്ലാ ഹാജിമാര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭരണകൂടം ചെയ്തു കൊടുക്കുന്നുണ്ട്. വ്യത്യസ്ത അഭിരുചികളും വ്യത്യസ്ത വീക്ഷണങ്ങളുമുള്ള എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ആതിഥേയത്വമാണ് സൗദിയുടേതെന്ന് സയ്യിദ് ഖലീല്‍ തങ്ങള്‍ പറഞ്ഞു.

ഇസ്രായേല്‍ ക്രൂരതയുടെ ബലിയാടുകളായ ഫലസ്തീന്‍ കുടുംബങ്ങളില്‍ നിന്നും ആയിരം ഹാജിമാര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും ഹൃദയ വിശാലതയെ തങ്ങള്‍ പ്രശംസിച്ചു.

അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ അവസരം ലഭിച്ച സൗദിയിലെ പ്രവര്‍ത്തകര്‍ ഭാഗ്യവാന്‍മാരരാണ്. ലോകത്ത് മറ്റൊരു സ്ഥലത്തും കിട്ടാത്ത അവസരമാണ് നിങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുനന്ത്. സൗദിയിലെ നിയമങ്ങളെയും നിയമ പാലകരെയും അനുസരിച്ചു ഹാജിമാര്‍ക്ക് കൂടുതല്‍ സഹായങ്ങളും സേവനങ്ങളും ചെയ്യാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് തങ്ങള്‍ പറഞ്ഞു.

ഐസിഎഫ് ആര്‍എസ്സി വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനം മികവുറ്റതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമായിരുന്നു. ത്യാഗ മനസ്സോടെയുള്ള ഹാജിമാര്‍ക്ക് ചെയ്യുന്ന സേവന പ്രവര്‍ത്തങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങള്‍ ലഭിക്കും. ഹാജിമാര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുള്ള മിനയിലും അറഫയിലും കൂടുതല്‍ വളണ്ടിയേഴ്സിനെ വിന്യസിക്കാന്‍ ശ്രമിക്കണമെന്നും സയ്യിദ് ഖലീല്‍ അല്‍ ബുഖാരി നിര്‍ദ്ദേശിച്ചു.

ഈ വര്‍ഷം കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി മൂന്ന് വിമാനത്താവളത്തിലും എംബാര്‍ക്കേഷന്‍ പോയന്റുകള്‍ അനുവദിച്ചത് ഹാജിമാര്‍ക്ക് വലിയ അനുഗ്രഹമായി. സര്‍ക്കാരുകളുടെയും ഹജ്ജ് കമ്മിറ്റികളുടെയും സഹായത്തോടെ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പുകളും ശ്രദ്ധേയമായിരുന്നുവെന്നും സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി അഭിപ്രായ പെട്ടു.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026