അബൂദാബി: ഇന്നു നാട്ടില്‍ പോകുന്നതിന് തയാറെടുക്കുന്നതിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേല്‍മുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകന്‍ അബ്ദുസമദ് (52) ആണ് മരിച്ചത്. അബൂദാബി ഖസര്‍ അല്‍ബഹര്‍ പാലസ് ജീവനക്കാരനാണ്.
ഭാര്യ: ആരിഫ പള്ളിമാലില്‍. മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കള്‍: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകന്‍: മുഹമ്മദ് ഷാഫി.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി ശനിയാഴ്ച രാവിലെ വെങ്ങാട് മേല്‍മുറി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News