ജിദ്ദ: ഹജ് ടെര്‍മിനലില്‍ തീര്‍ഥാടകരെ സ്വീകരിച്ചും സേവനങ്ങള്‍ നല്‍കിയും പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍ സര്‍വീസിന് തുടക്കം. പ്രൊവിന്‍സ് പ്രസിഡണ്ട് റഹീം ഒതുക്കുങ്ങല്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു . എയര്‍പോര്‍ട്ടുകളിലും തുടര്‍ന്ന് മക്കയിലും തുടര്‍ന്ന് ഹജ് വേളയില്‍ മിനയിലും അറഫയിലും ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ വളണ്ടിയര്‍ വിംഗ് സജ്ജമായതായി അദ്ദേഹം പറഞ്ഞു.
ജിദ്ദ ഹജ് ടെര്‍മിനലിലെത്തിയ ഹാജിമാരെ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ച ശേഷമാണ് ആവശ്യമായ സേവനങ്ങള്‍ നല്‍കിയത്. വനിതാ വളണ്ടിയര്‍മാരും ഹജ് ടെര്‍മിനലില്‍ എത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും യാത്രാ ക്ഷീണവും അനുഭവപ്പെട്ടവരെ മക്കയിലേക്കുള്ള ബസുകളില്‍ യാത്രയാക്കുന്നതുവരെ വളണ്ടിയര്‍മാര്‍ അനുഗമിച്ചു. അശ്‌റഫ് പാപ്പിനിശ്ശേരി, നൗഷാദ് പയ്യന്നൂര്‍, അബ്ശീര്‍, തമീം അബ്ദുല്ല, കാസിം, ശഹ് നാസ്, ഫാത്തിമ, മുംതാസ് മഹ്‌മൂദ്, റഷ മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News