ജിദ്ദ: വയനാട് ജില്ലാ കെ.എം.സി.സി.ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് വയനാട് ജില്ലാ കെ.എം.സി.സി.മുഖ്യ രക്ഷാധികാരി റസാക്ക് അണക്കായി ഉല്‍ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ശിഹാബ് പേരാല്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം' സി. സി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ സിറാജ് കണ്ണവം മുഖ്യ പ്രഭാഷണം നടത്തി.
ജിദ്ദ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട , വൈസ് ക്യാപ്റ്റന്‍ നിസാര്‍ മടവൂര്‍ വളണ്ടിയേഴ്‌സിന് ക്ലാസ് എടുത്തു, വയനാട് ജില്ല കെഎംസിസി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാഹുല്‍ ഹമീദ് മാടക്കര , കോഡിനേറ്റര്‍ നൗഷാദ് നെല്ലിയമ്പം , ഷറഫുദ്ദീന്‍ പൊഴുതന , ഹര്‍ഷല്‍ പഞ്ചാര, കാദര്‍ യൂസഫ് കാരക്കാമല എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കല്ലിടുമ്പന്‍ വേങ്ങൂര്‍ നന്ദിയും പറഞ്ഞു,
ബാപ്പുട്ടി കല്‍പ്പറ്റ , മൂസ്സ ചീരാല്‍ , നാസര്‍ നായിക്കട്ടി , സൈഫുമാണ്ടാട് , നിസാര്‍ വെങ്ങപ്പള്ളി , ജാസിഫ് ചൂരല്‍മല , ജാഫര്‍ പീച്ചംങ്കോട് എന്നിവര്‍ പരിപാടിക്ക് നേത്യത്തം നല്‍കി.
Related News