ജിദ്ദ: മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാന്‍ തുടങ്ങിയ ഇന്ത്യന്‍ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയില്‍ എത്തുന്ന ഹാജിമാരോട് കൂടി പൂര്‍ത്തിയാവും. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സില്‍ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയില്‍ എത്തിയ വിമാനത്തിലെ ഹാജിമാര്‍ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാര്‍ പൂര്‍ണ്ണമായും മക്കയിലെത്തി.
ജിദ്ദ വിമാന താവളത്തിലെ ടര്‍മിനല്‍ ഒന്നില്‍ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയര്‍മാരും മറ്റു മലയാളി സംഘടന നേതാക്കളും അധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നല്‍കി ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. വളണ്ടിയര്‍മാര്‍ ഉച്ചത്തില്‍ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോള്‍ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാര്‍ തിരിഞ്ഞ് നിന്ന് സേവകര്‍ക്ക് പ്രത്യാഭിവാദ്യം നേര്‍ന്നു.
വിമാനതാവളത്തിലെ സേവന പ്രവര്‍ത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്‌മാന്‍, നൗഫല്‍ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നല്‍കി.
Related News