മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവായിരുന്ന മോഹന്‍ ജോര്‍ജ് (62) മത്സരിക്കും. ചുങ്കത്തറ സ്വദേശിയായ അദ്ദേഹം നിലമ്പൂര്‍, മഞ്ചേരി കോടതികളില്‍ അഭിഭാഷകനാണ്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗവുമാണ്.
നിലമ്പൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയിരുന്നു. ബിജെപി മത്സരിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടി തുടങ്ങിവച്ച തയാറെടുപ്പുകളെ ബാധിക്കുമെന്നും അതിനാല്‍ ബിഡിജെഎസ് തന്നെ ആ ദൗത്യം ഏറ്റെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. പിന്നീട് ചര്‍ച്ചകള്‍ക്കുശേഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.
അന്‍വര്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാവുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുക്കുകയും. ബിജെപിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും. കേരള കോണ്‍ഗ്രസിന് ശക്തിയില്ല. ബിജെപി ശക്തിയുള്ള പാര്‍ട്ടിയാണ്. ഉറുമ്പിന്റെ തലയായിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അതു സ്വീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു പ്രതീക്ഷിക്കുന്നതായും മോഹന്‍ ജോര്‍ജ് പറഞ്ഞു.
ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. അന്‍വര്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തന്റെ നിലപാട് എന്താണന്ന കാര്യത്തില്‍ ്അന്‍വര്‍ വിശദീകരിച്ചിട്ടില്ല.
Related News