കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ കാണാന്‍ പാടില്ലായിരുന്നുവെന്ന് വി.ഡി സതീശന്‍. പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും. ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയെ സംഭാവന ചെയ്തത് യു.ഡി.എഫാണെന്ന് സി.പി.എം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ്.
പി.വി അന്‍വറിനെ കാണാന്‍ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സതീശന്‍ വ്യക്തമാക്കി രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പി.വി അന്‍വറിന്റെ വിഷയം പാര്‍ട്ടി അവസാനിപ്പിച്ചതാണ്. അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പി.വി അന്‍വറിന് മുന്നില്‍ യു.ഡി.എഫിന്റെ വാതിലുകള്‍ അടച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിലമ്പൂരിലും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണ്. ഇതിനാലാണ് ആദ്യം ബി.ജെ.പി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാതിരുന്നത്. പിന്നീട് വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് ബി.ജെ.പി സ്ഥനാര്‍ഥിയെ തീരുമാനിച്ചത്. ദേശീയപാത നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നിട്ടും കേന്ദ്രസര്‍ക്കാറിനെ സംസ്ഥാനം വിമര്‍ശിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
പി.വി അന്‍വര്‍ നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ സൂചന. മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു. അതേസമയം, ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാന്‍ അന്‍വര്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അന്‍വര്‍ തുടങ്ങിയിട്ടുണ്ട്. ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അന്‍വര്‍ വാങ്ങിയിട്ടുണ്ട്. വരും മണിക്കൂറിനുള്ളില്‍ മത്സരിക്കാനുള്ള തീരുമാനം അന്‍വര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
ബി.ജെ.പി സ്ഥാനാര്‍ഥിയായ മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതാവാണെന്ന് എം. സ്വരാജ് പറഞ്ഞു. ആര്‍ക്കും ഗുണകരമല്ലാത്ത അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്രടീയത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related News