l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാര്‍ഷികം അമൃതോത്സവം-2025 നവ്യാനുഭവം പകര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2025

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 16-മത് വാര്‍ഷികം അമൃതോത്സവം-2025 ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര്‍, പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍) മുഹമ്മദ് ഹാഷിം ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രശസ്ത പത്ര പ്രവര്‍ത്തകനായ ജാഫറലി പാലക്കോടിന് ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡും, രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം നല്‍കിവരുന്ന ഡോ:ഷിബു തിരുവനന്തപുരത്തിന് ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡും, ആര്‍ദ്ര അജയകുമാറിന് പിജെസ് എഡ്യൂക്കേഷന്‍ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പിജെസ് മെഡിക്കല്‍ വിങ്ങ് കണ്‍വീനറായ സജി ജോര്‍ജ് കുറുങ്ങാടിനും, ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആദരവും, വിവിധ കലാ പരിപാടികള്‍ ചിട്ടപ്പെടുത്തിയവരെയും ആദരിച്ചു.

തുടര്‍ന്ന് വര്‍ണശബളമായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അജിത് നീര്‍വിളാകന്റെ രചനയില്‍, സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തില്‍ പിജെഎസ് ഡ്രാമ ടീം അവതരിപ്പിച്ച നൃത്ത സംഗീത നാടകം കഥാനായകന്‍, അവതരണ ഭംഗിയിലും, കലാമേന്മയിലും വേറിട്ട് നില്‍ന്നു. സ്രീത അനില്‍കുമാര്‍ അണിയിച്ചൊരുക്കിയ ഇന്‍ട്രൊഡക്ഷന്‍ ഡാന്‍സും, സിനിമാറ്റിക് ഡാന്‍സ്, പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിച്ച കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിച്ച ഫ്യൂഷന്‍ തീം ഡാന്‍സ്, ഫിനോം അക്കാഡമി അവതരിപ്പിച്ച സെമി ക്ളാസിക്കല്‍ ഡാന്‍സ്, ശ്രീമതി ഫൈസ ഗഫൂര്‍ അണിയിച്ചൊരുക്കിയ ഒപ്പന, മിര്‍സാ ഷെരീഫ്, മുംതാസ് അബ്ദുറഹ്‌മാന്‍, പിജെഎസ് ബീറ്റ്സ് അവതരിപ്പിച്ച ഗാനങ്ങള്‍ എന്നിവയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

2025-26 വര്‍ഷത്തെ പുതിയ ഭരണ സമിതിയെ യോഗത്തില്‍ രക്ഷാധികാരി സന്തോഷ് ജോസഫ് പ്രഖ്യാപിച്ചു. അയൂബ് ഖാന്‍ പന്തളം, മാത്യു തോമസ്, ജോസഫ് നെടിയവിള, അനില്‍ കുമാര്‍ പത്തനംതിട്ട, നവാസ് ചിറ്റാര്‍, വിലാസ് കുറുപ്പ്, അലി തേക്കുതോട്, വര്‍ഗീസ് ഡാനിയല്‍, എബി ചെറിയാന്‍, ഷറഫുദ്ദിന്‍, സിയാദ് അബ്ദുല്ല, അനില്‍ ജോണ്‍, സജി ജോര്‍ജ് കുറഞ്ഞാട്ട്, രഞ്ജിത് മോഹന്‍, മുനീര്‍, ജയന്‍ നായര്‍, ദിലീഫ് ഇസ്മായില്‍, മനു പ്രസാദ്, സന്തോഷ് പൊടിയന്‍, ലിയാ ജെനി, ദീപിക സന്തോഷ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മനോജ് മാത്യു, സുശീല ജോസഫ്, നാദിയ നൗഷാദ് എന്നിവര്‍ അവതാരകരായിരുന്നു. നൗഷാദ് ഇസ്മായില്‍ സ്വാഗതവും ജോര്‍ജ്ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

Photo Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026