ബുറൈദ : ഒഐസിസി അല്‍ ഖസ്സിം സെന്‍ട്രല്‍ കമ്മിറ്റി സൗദി നാഷണല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്തിന് സ്വീകരണം നല്‍കി . പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ തിരൂര്‍ അധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീര്‍ പത്തറ, അമീസ് സ്വലാഹി, കലാ കയിക കണ്‍വീനര്‍ സുധീര്‍ കായംകുളം, വൈസ് പ്രസിഡന്റ് മുജീബ് ഒതായി, ലത്തീഫ് മംഗലാപുരം, സക്കീര്‍ കുറ്റിപ്പുറം,ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സലൂബ് വേങ്ങര , അനില്‍ ഹരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ശക്തിയേകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒ ഐ സി സിയെ പോലയുള്ള ശക്തമായ സംഘടനയ്ക്ക് പ്രവാസികള്‍ എന്ന നിലക്ക് പ്രവാസികള്‍ക്ക് ഇടയിലും നാട്ടിലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ മതേതരത്തിനും, ജനാധിപത്യത്തിനും അനീതിക്കും, അക്രമത്തിനും , അഴിമതിക്കുമെതിരെ ശബ്ദമയുര്‍ത്തുന്ന ഒരേ ഒരു പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും അധികാരത്തില്‍ വരേണ്ടതും അതിനു വേണ്ടി പ്രവാസി സമൂഹത്തിന് ഒരുപാട് ചെയ്യാനുണ്ടെന്നും സംഘടനാ ചുമതലയുള്ള നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി പി എം അശ്‌റഫ് കോഴിക്കോട് സ്വാഗതവും അനീസ് ഹമീദ് തിരുപനന്തപൂരം നന്ദിയും പറഞ്ഞു.
Related News