l o a d i n g

ഗൾഫ്

നൈജീരിയയില്‍ കായികതാരങ്ങളുമായി വന്ന ബസ് അപകടത്തില്‍പ്പെട്ടു: 21 പേര്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2025


കാനോ- ഒഗണ്‍ സ്റ്റേറ്റിലെ അബിയോകുട്ടയില്‍ സമാപിച്ച 22-ാമത് ദേശീയ കായികമേളയില്‍നിന്ന് മടങ്ങുകയായിരുന്ന കാനോ സ്റ്റേറ്റില്‍ നിന്നുള്ള 21 നൈജീരിയന്‍ കായികതാരങ്ങള്‍ അതിദാരുണമായ വാഹനാപകടത്തില്‍ മരിച്ചു.

കാനോ സ്റ്റേറ്റിന്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള കുറ പ്രദേശത്തെ ദാകത്സാലി പാലത്തില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. മുപ്പതോളം കായികതാരങ്ങള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഞ്ചരിച്ച ബസ് ദാകത്സാലി പാലത്തില്‍നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചത്. കടൂന സ്റ്റേറ്റിലൂടെയുള്ള ദീര്‍ഘദൂര യാത്രക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഈ സംഭവത്തില്‍ ഒഗണ്‍ സ്റ്റേറ്റ് ഗവര്‍ണര്‍ പ്രിന്‍സ് ഡാപ്പോ അബിയോഡന്‍ ഞെട്ടലും അതിയായ ദുഃഖവും രേഖപ്പെടുത്തി. 'അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്' ഈ സംഭവമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മരണപ്പെട്ട കായികതാരങ്ങള്‍ വലിയ പ്രതീക്ഷകളുള്ള പ്രതിഭാധനരായ യുവാക്കളായിരുന്നുവെന്നും കാനോ സ്റ്റേറ്റിനും നൈജീരിയക്കും അഭിമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബിയോകുട്ടയില്‍നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍, കാനോ സ്റ്റേറ്റിന്റെ സര്‍ക്കാരിനോടും ജനങ്ങളോടും, പ്രത്യേകിച്ചും സ്റ്റേറ്റ് ഗവര്‍ണര്‍ അബ്ബാസ് കബീര്‍ യൂസഫിനോടും കാനോ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ഉമര്‍ ബാല ഫഗ്ഗിയോടും അബിയോഡന്‍ അഗാധമായ അനുശോചനം അറിയിച്ചു. മരണപ്പെട്ട കായികതാരങ്ങള്‍ 'തങ്ങളുടെ സംസ്ഥാനത്തെ അഭിമാനത്തോടെയും കായികക്ഷമതയോടെയും പ്രതിനിധീകരിച്ച ദേശീയ നായകന്മാരായിരുന്നു, അവരുടെ പാരമ്പര്യം മറക്കാനാവാത്തതാണ്' എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കാനോ സ്റ്റേറ്റ് സര്‍ക്കാര്‍ തങ്ങളുടെ യുവജന, കായിക വികസന കമ്മീഷണര്‍ മുസ്തഫ റാബിയു ക്വാങ്കാസോ വഴി ഈ സംഭവത്തെ 'ദുഃഖകരമായ ദുരന്തം' എന്ന് വിശേഷിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ കായികതാരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും എക്‌സ്പ്രസ് റേഡിയോയിലെ ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുടെ മകനും ഇരകളില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മക്ക: ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ 2025 വര്‍ഷത്തേക്കുള്ള ഹജ്് സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിരവധി രാജകുമാരന്മാരും മന്ത്രിമാരും വിവിധ സൈനിക വിഭാഗങ്ങളിലെ ഉന്നത സുരക്ഷാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, പുണ്യ സ്ഥലങ്ങളിലെ നിരവധി വികസന പദ്ധതികളുടെ പരിശോധനയും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.

ഹജ്് സീസണില്‍ സുരക്ഷയും സേവനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യം ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യം വ്യക്തമാക്കുന്നുവെന്ന് ചടങ്ങില്‍, പൊതു സുരക്ഷാ ഡയറക്ടറും ഹജ്് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍-ബസ്സാമി ഊന്നിപ്പറഞ്ഞു. തീര്‍ത്ഥാടകരെ സേവിക്കുന്നതും പരിപാലിക്കുന്നതും സൗദി അറേബ്യയുടെ പ്രധാന മുന്‍ഗണനയാണെന്നും ഓരോ വര്‍ഷവും ഇത് അജണ്ടയില്‍ ഒന്നാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ഹജ്് സീസണായുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയാറാക്കിയിട്ടുണ്ടെന്നും വിവിധ കക്ഷികള്‍ തമ്മിലുള്ള ഏകോപനത്തിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന ഒരു സമഗ്ര സംവിധാനമാണ് ഇതിന് പിന്നിലെന്നും അല്‍-ബസ്സാമി വിശദീകരിച്ചു.

എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും മതപരവും ദേശീയവുമായ ഉത്തരവാദിത്തബോധത്തോടെയാണ് തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും മക്ക, മദീന അമീര്‍മാരുടെയും അവരുടെ ഡെപ്യൂട്ടികളുടെയും പിന്തുണയിലും നിരീക്ഷണത്തിലുമാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹജ്് സുരക്ഷാ സേന നേരത്തെ തന്നെ അവരുടെ ചുമതലകള്‍ ആരംഭിച്ചുവെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ അനുഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലിനു ശേഷം എല്ലാ പദ്ധതികളും നടപ്പാക്കിയെന്നും പ്രകടനം മെച്ചപ്പെടുത്താനും തീര്‍ത്ഥാടകരുടെ സുഗമമായ ഒഴുക്കും സുരക്ഷയും ഉറപ്പാക്കാനുമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു ശ്രമവും സുരക്ഷാ അധികൃതര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശനമായി നേരിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹജ്് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ലെഫ്റ്റനന്റ് ജനറല്‍ അല്‍-ബസ്സാമി എല്ലാവരോടും ആവശ്യപ്പെട്ടു. തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ഔദ്യോഗിക പെര്‍മിറ്റുകള്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും സംഭാവന നല്‍കുന്ന ഒരു സുരക്ഷാ, സംഘടനാപരമായ ആവശ്യകതയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രസംഗത്തിന് ശേഷം വിവിധ പൊതു സുരക്ഷാ യൂണിറ്റുകള്‍ അണിനിരന്ന വലിയ സൈനിക പരേഡ് നടന്നു. ആധുനിക വാഹനങ്ങളും സാങ്കേതിക ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു. കൂടാതെ, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനുകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, സൗദി റെഡ് ക്രസന്റ് അതോറിറ്റി എന്നിവര്‍ തമ്മിലുള്ള സംയുക്ത സുരക്ഷാ അഭ്യാസങ്ങളും നടന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026