l o a d i n g

ഗൾഫ്

ഹാജിമാര്‍ക്കായി മക്കയില്‍ പ്രദര്‍ശനം സംഘടിപ്പിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2025

മക്ക: ഇസ്ലാമിക കാര്യ, പ്രബോധന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മക്കയില്‍ ഹജ് അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പരിചയപ്പെടുത്തല്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ഇസ്ലാമിനും മുസ്ലിംകള്‍ക്കും സേവനം ചെയ്യുന്നതില്‍ സൗദി അറേബ്യ നടത്തിയിട്ടുള്ള വലിയ ശ്രമങ്ങള്‍ പ്രദര്‍ശനത്തില്‍ എടുത്തു കാണിച്ചു.

അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിന് വിവിധ കാലങ്ങളില്‍ സൗദി രാജാക്കന്മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പവലിയന്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശുദ്ധ ഹറമുകളുടെ സേവകന്റെ ഹജ്, ഉംറ, സന്ദര്‍ശന അതിഥി പരിപാടിക്ക് കീഴില്‍ ആതിഥേയത്വം വഹിക്കുന്നവര്‍ക്ക് മന്ത്രാലയം നല്‍കുന്ന മികച്ച സേവനങ്ങളും ഇത് പ്രദര്‍ശിപ്പിക്കുന്നു. അവരുടെ വരവ് മുതല്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് വരെയുള്ള ഉദാരമായ ആതിഥേയത്വവും ഊഷ്മളമായ സ്വാഗതവും, പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതും മക്കയിലെയും മദീനയിലെയും ചരിത്രപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ഇതില്‍ പ്രതിഫലിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനും അവര്‍ക്ക് എളുപ്പത്തിലും സൗകര്യത്തിലും കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളെ നിരവധി സന്ദര്‍ശകര്‍ പ്രശംസിച്ചു. തീര്‍ത്ഥാടകര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന മികച്ച സേവനങ്ങള്‍ക്ക് വിശുദ്ധ ഹറമുകളുടെ സേവകനോടും കിരീടാവകാശിയോടും അവര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇസ്ലാമിക കാര്യ, പ്രബോധന, മാര്‍ഗ്ഗനിര്‍ദ്ദേശ മന്ത്രാലയം നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026