അടിമാലി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ പരേതനായ എം.ഇ. മീരാന്റെ പത്‌നിയും ഈസ്റ്റേണ്‍ ഗ്രൂപ്പ് ഡയറക്ടറും മീരാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ നവാസ് മീരാന്റെ മാതാവുമായ നബീസ മീരാന്‍ (76) നിര്യാതയായി. ഖബറടക്കം ഇന്നു വൈകിട്ട് നാലിന് അടിമാലി ജുമാ മസ്ജിദില്‍. അടിമാലി കൂമ്പന്‍പാറ ഫാത്തിമാ മാത സ്‌കൂള്‍ അധ്യാപികയായിരുന്ന നബീസ പിന്നീട് അടിമാലി ഈസ്റ്റേണ്‍ പബ്ലിക് സ്‌കൂള്‍ സ്ഥാപിക്കുന്നതും പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നതിനും എം.ഇ. മീരാനൊപ്പം പ്രവര്‍ത്തിച്ചു. മലയോര മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയ ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ശക്തിയായിരുന്ന നബീസ മേഖലയിലെ സാമൂഹിക സാംസ്‌കാരിക വികസന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
മറ്റു മക്കള്‍: ഫിറോസ് മീരാന്‍ (വൈസ് ചെയര്‍മാന്‍, മീരാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), സോയ, നിസ. മരുമക്കള്‍ : ഷെറിന്‍, ഐഷ, സജfത്ത് (ബിസിനസ്), സക്കീര്‍ (ചെയര്‍മാന്‍, മെര്‍ലിന്‍ ഇറ്റാലിയ).
Related News