l o a d i n g

ഗൾഫ്

സൗദി വിദ്യാഭ്യാസ വാര്‍ത്തകളുമായി മലയാളി വിദ്യാര്‍ഥി റിസ്‌വിന്‍ അനസ് ശ്രദ്ധേയനാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 2, 2025

ജിദ്ദ: സൗദി വിദ്യാഭ്യാസ വാര്‍ത്തകള്‍ മലയാളികളിലേക്ക് എത്തിച്ച് റിസ്‌വിന്‍ അനസ് ശ്രദ്ധേയനാകുന്നു. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും അധ്യാപകരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ അറബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ റിസ്വിന്‍ അനസ് 'റിസ്വിന്‍സ് എഡ്യൂക്കേഷന്‍ ഡെസ്‌ക്' എന്ന പേരില്‍ വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചിട്ടുള്ളത്. ചാനല്‍ ഇതിനകം തന്നെ നിരവധിപേരെ ആകര്‍ഷിച്ചു കഴിഞ്ഞു.

സൗദിയിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന വിവരങ്ങള്‍, പുതിയ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സുപ്രധാന അപ്‌ഡേറ്റുകള്‍ എന്നിവ ഈ ചാനലിലൂടെ തത്സമയം പങ്കുവെക്കുകയാണ് റിസ്‌വിന്‍. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ സംരംഭം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നവര്‍ക്ക് മികച്ചൊരു വഴികാട്ടിയാണ്.

യൂണിവേഴ്‌സിറ്റി പഠനത്തിനിടയില്‍ ലഭിക്കുന്ന ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് റിസ്വിന്‍ ഈ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് പങ്കുവെക്കുന്നത്. അതേസമയം, താനൊരു എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്റോ ഏജന്‍സിയോ അല്ലെന്ന് റിസ്വിന്‍ ചാനലില്‍ വ്യക്തമാക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം അപ്‌ഡേറ്റുകള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചാനല്‍ പിന്തുടരുന്നതിനും ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്: https://whatsapp.com/channel/0029VbALc7u9Gv7VhRzSSM18

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026