റിയാദ് : സൗദി അറേബ്യയിലെ റിയാദ് മേഖലയിലെ മലയാളി പ്രവാസികള്‍ക്കിടയില്‍നിന്നും പുതിയൊരു കൂട്ടായ്മകൂടി. പൂരങ്ങളുടേയും പുഴകളുടേയും, കരിമ്പനകളുടേയും പാടശേഖരങ്ങളുടേയും നാടായ പാലക്കാട്ടുനിന്നും പ്രവാസലോകത്തേക്കെത്തിയ ഒരുകൂട്ടം സുമനസ്‌കരാണ് നാം ഒന്ന് പ്രവാസി ഒന്ന്
എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍, സൗദിഅറേബ്യ എന്ന കൂട്ടായ്മക്ക് രൂപംകൊടുത്തിട്ടുള്ളത്.
അഞ്ഞൂറില്‍പ്പരം അംഗങ്ങളുള്ള സംഘടന അല്‍ ബത്തയിലെ ഡിമെറിയോ ഓഡിറ്റോറിയത്തില്‍വെച്ച് കൂട്ടായ്മയുടെ ചെയര്‍മാനായി
ഷാഹുല്‍ഹമീദ് തെന്നിലാപുരം , പ്രസിഡന്റ് സുരേഷ് പാലക്കാട് (ആനിക്കോട്), ജനറല്‍ സെകട്ടറി അബ്ദുല്ല അബു അനസ് നെന്മാറ കൈറാടി, ട്രഷറര്‍ മുഹമ്മദ് മസ്താന്‍ മേലാര്‍കോട് ,വൈസ് പ്രസിഡന്റ് -നിസാം ആലത്തൂര്‍ തോണിപ്പാടം , കെ പി മുസ്തഫ പട്ടാമ്പി, ജോയിന്റ് സെക്രട്ടറി-വിനോദ് ചിറ്റിലഞ്ചേരി, നൂറുല്‍ ഹമീദ് നെന്മാറ, ജാഷിര്‍ പരുത്തിപ്പുള്ളി , റഫീഖ് തോലന്നൂര്‍ , ജോയിന്റ് ട്രഷറര്‍മാര്‍-മുജീബ് ചുട്ടിപ്പാറ, ധനജ്ഞന്‍ മേലാര്‍കോട്, രക്ഷാധി കാരികള്‍-റിയാസ് പറളി,
ഷാഫികൊഴിഞ്ഞാമ്പാറ , ഷാജഹാന്‍ യാക്കര, എഡിറ്റിംങ്ങ് &ഫോട്ടോഗ്രാഫി-ശിവദാസ് ചെര്‍പ്പുള്ളശ്ശേരി , ജലീല്‍ നെന്മാറ പേഴുംപാറ , കല കണ്‍വീനര്‍-കുഞ്ഞഹമ്മദ് മാഷ് എന്നിവരെ ഭരണ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.
പരിപാടിയില്‍ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ സൗദി അറേബ്യ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം പ്രവാസലോകത്തെ സാമൂഹിക സാംസ്‌കാരിക ക്ഷേമപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഷാജഹാന്‍ , ജലീല്‍ , ഹാരിസ് , മുന്‍സൂര്‍, അന്‍സാര്‍ സുബൈര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബു അനസ് നന്ദി പറഞ്ഞു.
Related News