റിയാദ്: സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഈദ് നമസ്‌കാരം. നമസ്‌കാരത്തിനായി സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ചുള്ള സമയം ഓരോ സ്ഥലങ്ങളിലും പാലിക്കണമെന്നും ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും കൂടി 15 മിനിറ്റാണ് ദൈര്‍ഘ്യം നിശ്ചയിച്ചിട്ടുള്ളതെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
മതകാര്യ വകുപ്പിന് കീഴില്‍ രാജ്യത്തുള്ള 15,948 പള്ളികളും 3,939 ഈദ് ഗാഹുകളിലുമാണ് ഈദ് നമസ്‌കാരം നടക്കുക. നമസ്‌കരിക്കാന്‍ ആളുകള്‍ പതിവായി വരാത്ത പള്ളികളെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പള്ളികളിലും പതിവുപോലെ ജുമുഅ നമസ്‌കാരവും നടക്കും.
Related News