ജിദ്ദ: മാറുന്ന ടെക്‌നോളജി ലോകത്ത് മാറ്റത്തിനൊപ്പം മുന്നേറാന്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി സിജി ജിദ്ദ ടെക്‌നോളജി & ഫിനാന്‍ഷ്യല്‍ ഫ്രീഡം ഗ്രൂപ്പ് ഡെപ്യൂട്ടി ഹെഡ് അഷ്റഫ് കുന്നത്ത് നടത്തിയ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ എങ്ങനെ മാറ്റുന്നു' ശില്‍പശാല വിജ്ഞാനപ്രദവും വ്യത്യസ്ത പ്രായക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതവുമായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയെ പരിചയപ്പെടുത്തിയുള്ള സെഷനില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും ഈ മേഖലയിലുള്ള തെറ്റിധാരണ മാറ്റാനും കൂടുതല്‍ താല്പര്യം ജനിപ്പിക്കുവാനും സഹകമായിരുന്നു. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ബിസിനസ് സംരംഭകരും ചെറുകിട മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും വീട്ടമ്മമാരുമായ ശ്രോതാക്കളെ ഉള്‍ക്കൊണ്ട് അവതാരകന്‍ ലളിതമായ ഭാഷയിലാണ് നിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകളെ പരിചയപ്പെടുത്തിയത്.
പ്രസന്റേഷനു ശേഷം ഫിനാന്‍സ് ഫ്രീഡം ഹെഡ് ഫസ്ലിന്‍ അബ്ദുള്‍ ഖാദര്‍, മീഡിയ ആന്‍ഡ് പിആര്‍ ഹെഡ് റഫീഖ് പെരൂള്‍, ജെസി ഡബ്ലിയുസി ഐടി വിംഗ് ഹെഡ് ഡോ.ഷാഹിറ, ടെക്‌നോളജി ഹെഡ് അഷ്റഫ് കുന്നത്ത് എന്നിവര്‍ ചേര്‍ന്നുള്ള പാനല്‍ സെഷനും നടന്നു. ശ്രോദാക്കളുടെ ചോദ്യങ്ങള്‍ക്ക് പാനല്‍ അംഗങ്ങള്‍ മറുപടി നല്‍കി. ജിദ്ദ സിജി ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബൈജു ചോദ്യോത്തരവേള നിയന്ത്രിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് പ്രോഗ്രാം ഏര്‍പ്പെടുത്തുമെന്നും അവര്‍ക്കായി ഇന്നോവേഷന്‍ ലാബ് ഒരുക്കുമെന്നും ടെക്‌നോളജി ടീം സിജി ഭാരവാഹികള്‍ അറിയിച്ചു.
സിജി ഇന്റര്‍നാഷണല്‍ ട്രഷറര്‍ കെ.ടി അബൂബക്കറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി സ്വാഗതവും റഫീഖ് പെരൂള്‍ നന്ദിയും പറഞ്ഞു. ഫസ്ലിന്‍ അബ്ദുള്‍ ഖാദര്‍ പ്രോഗ്രാം നിയന്ത്രിച്ചു.
Related News