യാമ്പു: കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കല്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് റഫീഖ് (49) ഹൃദയാഘാതംമൂലം യാമ്പുവില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച യാമ്പു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയിലുള്ള ഇദ്ദേഹം യാമ്പു ഹോളിഡേ ഇന്‍ ഹോട്ടല്‍ ജീവനക്കാനായിരുന്നു. മാതാവ്: ബീവി. ഭാര്യ: ആരിഫ. ഏക മകള്‍ അഫീഫ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്‍ ലത്തീഫ്, ബഷീര്‍, റാബിയ, റുഖിയ, ഹാജറ. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹോളിഡേ ഇന്‍ കമ്പനി അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.
Related News