ജിദ്ദ: ഹജ്ജിന്റെ ഏറ്റവും സുപ്രധാന കര്‍മ്മമായ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയുള്ള സമയത്ത് തമ്പുകളില്‍ തന്നെ കഴിയണമെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോക്ടര്‍ തൗഫീഖ് അല്‍റബിയ അഭ്യര്‍ഥിച്ചു. സൂര്യാഘാതം അടക്കം കടുത്ത ചൂടു മൂലമുള്ള ആരോഗ്യപ്ര ശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഗ്രാന്‍ഡ് ഹജ്ജ് സെമിനാറിനോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്്.
തീര്‍ത്ഥാടകരുടെ സുരക്ഷയും കര്‍മ്മങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്ന തരത്തില്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്രമരഹിതമായി കൂട്ടമായി ഹാജിമാര്‍ നടക്കരുത്. അറഫ സംഗമത്തില്‍ പങ്കെടുത്ത ശേഷം മുസ്ദലിഫയിലേക്ക് കാല്‍നടയായി പോകരുത്. ധാരാളം വെള്ളം കുടിക്കണം. തണുത്ത ജലംകൊണ്ട് ശരീരം തണുപ്പിക്കണം. സണ്‍ക്രീമും കുടയും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Related News