ലണ്ടന്‍: യു.കെയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ നഴ്‌സായ മലയാളി യുവാവ് മരിച്ചു. പിറവം മണീട് ഗവ. എല്‍പി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടെയും മകന്‍ എല്‍ദോസാണു (34) മരിച്ചത്. ഭാര്യയുടെ പരാതിയില്‍ ദിവസങ്ങളായി എല്‍ദോസ് പോലീസ് കസ്റ്റഡിയിലായിരുന്നു. കുടുംബ വഴക്കാണ് ഭാര്യ പരാതി നല്‍കാന് കാരണമെന്ന് പറയുന്നു. ഭാര്യയും നഴ്‌സായാണ് ജോലി ചെയ്യുന്നത്. ഈ ദമ്പതികള്‍ക്ക് നാലു വയസായ ഒരു മകളുണ്ട്.
ഇതിനിടെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തിഎല്‍ദോസിനെ കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്കു മടങ്ങി. ഇതിനു ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പോലീസ് അന്വേഷിച്ച് എത്തിയിരുന്നതായി പറയുന്നു. ഈ സംഭവത്തിനുശേഷം കഴിഞ്ഞ 27ന്് എല്‍ദോസ് മരിച്ചുവെന്ന് പോലീസ് ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ സ്മിതയും ബന്ധുവും യുകെയിലേക്കു തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Related News