l o a d i n g

ഗൾഫ്

ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് വീണ്ടും ഇസ്റാഈലിന്റെ വെടിവെപ്പ്

Thumbnail
Publisher By     BY - DESK
June 4, 2025

റാഫ: ഗാസയിൽ അന്നംകാത്തുനിന്ന 34 പേരെ വെടിവെച്ചുകൊന്നതിൽ അന്താരാഷ്ട്രതലത്തിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങവേ, സമാനകൃത്യം ആവർത്തിച്ച് ഇസ്രയേൽ. തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 182 പേർക്ക് പരിക്കേറ്റു.

ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്. നിർദേശിച്ച വഴിയിൽനിന്ന്‌ മാറി സൈന്യത്തിനുനേരേ നീങ്ങിയതിനാലാണ്, സംശയം തോന്നി ഇവർക്കുനേരേ വെടിയുതിർത്തതെന്ന് ഇസ്രയേൽ പറഞ്ഞു.

മുന്നറിയിപ്പുവെടി ഇവർ അവഗണിച്ചെന്നും ആരോപിച്ചു. സംഭവത്തെ യുഎൻ മാനുഷികകാര്യവിഭാഗം അപലപിച്ചു. എന്നാൽ, വിതരണകേന്ദ്രത്തിനടുത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫ് പറയുന്നത്.

ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് വെടിവെപ്പുണ്ടായതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. “ഒന്നുകിൽ പട്ടിണിയാൽ അല്ലെങ്കിൽ വെടിവെപ്പിൽ, എങ്ങനെയായാലും മരണം ഉറപ്പാണെ’’ന്ന്, ഭക്ഷണം വാങ്ങാൻ ഖാൻ യൂനിസിൽനിന്നെത്തിയ നെയ്‌മ അൽ അരാജ് പറഞ്ഞു. കഷ്ടപ്പെട്ട് കിലോമീറ്ററുകൾ താണ്ടി നെയ്‌മ കേന്ദ്രത്തിലെത്തിയപ്പോഴേക്കും ഭക്ഷണം തീർന്നിരുന്നു. വെടിവെപ്പുണ്ടായതിനാൽ അവർക്ക് തിരികെ പോകാനുമായില്ല.

റാഫയിലെ ഭക്ഷണവിതരണകേന്ദ്രത്തിന്‌ സമീപം ഞായറാഴ്ച ഇസ്രയേൽസൈന്യം നടത്തിയ വെടിവെപ്പിൽ 34 പേർ മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ്, യുഎസ് പിന്തുണയുള്ള സംഘടനയായ ജിഎച്ച്എഫ്, ഗാസയിൽ ഭക്ഷണവിതരണകേന്ദ്രങ്ങൾ തുറന്നത്. ഇസ്രയേലിന്റെ സൈനികത്താവളങ്ങൾക്ക്‌ അടുത്താണ് ഇവ. ഇവയ്ക്കുചുറ്റും ഇസ്രയേൽസൈനികർ റോന്തുചുറ്റുന്നുമുണ്ട്.

ഗാസയിലേക്ക്‌ എത്തുന്ന സഹായട്രക്കുകൾ ഹമാസ് കൊള്ളയടിക്കുന്നെന്ന്‌ ആരോപിച്ച് ഇസ്രയേൽ തുടങ്ങിയ ബദൽസംവിധാനമാണ് ജിഎച്ച്എഫിന്റെ വിതരണകേന്ദ്രങ്ങൾ. ഇതിനോട് യുഎന്നും മറ്റ്‌ സന്നദ്ധസംഘടനകളും സഹകരിക്കുന്നില്ല. 100 ശതമാനംപേരും പട്ടിണിനേരിടുന്ന പ്രദേശത്ത് ഈ സംവിധാനംകൊണ്ട് കാര്യമില്ലെന്ന് അവർ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026