l o a d i n g

ഗൾഫ്

ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനത്തോടെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

ദുബായ്:: ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസ എന്ന ആശയം യാഥാര്‍ഥ്യത്തിലേക്ക്. ഈ വര്‍ഷം അവസാനത്തോടെ ഇതു പ്രാവര്‍ത്തികമാവുമെന്നാണ് സൂചന. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ചേര്‍ക്കുന്നതു പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷാവസാനം തന്നെ ഒറ്റ വിസയില്‍ തന്നെ 6 ഗള്‍ഫ് രാജ്യങ്ങളും വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാകും.

പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്ന നിര്‍ദേശം കുവൈത്തില്‍ ചേര്‍ന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉണ്ടായി. ഷെന്‍ഗന്‍ വിസ മാതൃകയില്‍ ഏകീകൃത വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഓരോ രാജ്യം സന്ദര്‍ശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകും.

ഗള്‍ഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകള്‍ക്കും പുതിയ വിസ നയം കരുത്തേകും. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി പുതിയ ടൂറിസം പാക്കേജുകള്‍ തയാറാക്കുന്ന നടപടികള്‍ക്ക് ട്രാവല്‍ ടൂറിസം ഏജന്‍സികളും തുടക്കമിട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026