l o a d i n g

ഗൾഫ്

അബൂബക്കര്‍ ബാഫഖി തങ്ങള്‍, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

ജിദ്ദ: ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളില്‍ അമൂല്യ സംഭാവനകള്‍ നല്‍കിയ സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണല്‍ കെഎംസിസിയുടെയും തുടക്കം മുതല്‍ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനം നല്‍കിയിരുന്നതായും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ അബൂബക്കര്‍ ബാഫക്കി തങ്ങള്‍ അനുസ്മരണ യോഗത്തില്‍ കെഎംസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു. അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം സൗദി നാഷണല്‍ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു.

കെഎംസിസിക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കള്‍ ഓര്‍ത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങള്‍ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണല്‍ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങള്‍ കെഎംസിസി ക്ക് നേതൃത്വം നല്‍കി. വാരാന്ത്യങ്ങളില്‍ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളില്‍ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു, പിതാവിന്റെ പാത പിന്തുടര്‍ന്ന തങ്ങള്‍, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂര്‍ത്തങ്ങളും കെഎംസിസി പ്രവര്‍ത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കള്‍ അനുസ്മരിച്ചു.

പ്രവാസം നിര്‍ത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുല്‍ മുഹല്ലയില്‍ പ്രിയ പിതാവിനെ കാണാന്‍ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വ്വം സന്ദര്‍ശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളില്‍ നാട്ടില്‍ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണല്‍ കെഎംസിസി യുടെയും നേതാക്കള്‍ സ്ഥിരമായി സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

പിതാവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് നാടിനും സമുദായത്തിനും ആത്മാര്‍ഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു. അനുസ്മരണ യോഗത്തില്‍ നാസര്‍ വെളിയംങ്കോട്, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, നാഫിഹ് തങ്ങള്‍, ഇസ്മായില്‍ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവര്‍ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുല്‍റഹിമാന്‍ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026