l o a d i n g

ഗൾഫ്

'ജല' പ്രവര്‍ത്തകര്‍ സഹായിച്ചു; ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

ജിസാന്‍: ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ സൂസെ അന്തോണിയുടെ (52) മൃതദേഹം 'ജല' പ്രവര്‍ത്തകര്‍ മുന്‍കൈഎടുത്ത് നാട്ടിലേക്കയച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിസാനില്‍ നിന്ന് റിയാദ് വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം നാളെ രാത്രി വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി ശനിഴാഴ്ച രാവിലെ സംസ്‌കരിക്കും. ജസ്റ്റിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരുമായ മൊയ്സണ്‍ പിള്ളയും ഹരിദാസനും ജസ്റ്റിന്റെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 11 നാണ് ജസ്റ്റിന്‍ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ജിസാന്‍ ഫിഷിംഗ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ഫ്ളാറ്റില്‍ വെച്ച് രാത്രി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് ജസ്റ്റിനെ സഹപ്രവര്‍ത്തകര്‍ ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജിസാന്‍ സിറ്റി സൗത്ത് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ജിസാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചത്. മൃതദേഹത്തിന്റെ രാസപരിശോധനയും ഫോറന്‍സിക്ക് പരിശോധനയും പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാന്‍ കാലതാമസം നേരിട്ടത്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ജസ്റ്റിന്റെ സ്‌പോണ്‍സര്‍ അവാജി ഹുസൈന്‍ ഹക്കമിയുമായി ബന്ധപ്പെട്ട് 'ജല'യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, ഗഫൂര്‍ പൊന്നാനി, യൂണിറ്റ് ഭാവരവാഹികളായ ജമാല്‍ കടലുണ്ടി, സമീര്‍ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിന്റെ സഹപ്രവര്‍ത്തകനും ബന്ധുവുമായ മൊയ്സണ്‍ പിള്ളയ്ക്ക് ബന്ധുക്കള്‍ മുക്ത്യാര്‍പത്രം നല്‍കിയിരുന്നു.

രണ്ടര മാസം മുമ്പ് മാത്രമാണ് ജസ്റ്റിന്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. ഭാര്യ: മേരി, മക്കള്‍: ജോണ്‍ വര്‍ഷന്‍, ജേഷ്മ എന്നിവര്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026