l o a d i n g

ഗൾഫ്

കെഎംസിസി ഹജ്ജ് സെല്‍ മിന മാപ്പ് പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

മക്ക: ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഷിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ മക്കക്കും മുസ്ദലിഫക്കും ഇടയിലുള്ള മലകളാല്‍ ചുറ്റപ്പെട്ട തമ്പുകളുടെ താഴ്‌വരയായ മിനയില്‍ 25 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തമ്പുകള്‍ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകള്‍ പാലങ്ങള്‍, ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മാപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഹാജിമാര്‍ക്ക് വഴി കാണിച്ച് കൊടുക്കുക.

സൗദി കെഎംസിസി നാഷണല്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡന്റും ഹജ്ജ് സെല്‍ ചീഫ് കോഡിനേറ്ററുമായ അബൂബക്കര്‍ അരിമ്പ്രക്ക് നല്‍കി മാപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, നാസര്‍ വെളിയംകോട്, വി.പി. അബ്ദുറഹ്‌മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, സിറാജ് കണ്ണവം , ഹുസൈന്‍ കരിങ്കറ, സാബില്‍ മമ്പാട്,അശ്‌റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടന്‍, ജലാല്‍ തേഞ്ഞിപ്പാലം,സുബൈര്‍ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂര്‍, മുസ്തഫ മാസ്റ്റര്‍, ശിഹാബ് കണ്ണമംഗലം എന്നിവര്‍ സംസാരിച്ചു. നിസാര്‍ മടവൂര്‍, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മാപ്പിന്റെ ശില്‍പികള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026