l o a d i n g

ഗൾഫ്

അറഫാ സംഗമം സുഗമം, പ്രാര്‍ഥനനയില്‍ അലിഞ്ഞ് തീര്‍ഥാടക ലക്ഷങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

മിനാ- വിശുദ്ധ ഹജ് കര്‍മ്മങ്ങളുടെ പ്രധാന ഘട്ടമായ അറഫാ സംഗമം സുഗമമായി പുരോഗമിക്കുന്നു. ദുല്‍ഹജ് ഒന്‍പതാം ദിനമായ ഇന്ന് പുലര്‍ച്ചയോടെയാണ് വിശ്വാസികള്‍ അറഫാ ലക്ഷ്യമാക്കി നീങ്ങിയത്. വിശ്വാസത്തിന്റെയും ഭക്തിയുടെയും ശാന്തതയുടെയും അന്തരീക്ഷത്തില്‍, സര്‍വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും തേടിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് കൂടി.

ദൈവ സ്തുതികളിലും പ്രാര്‍ഥനകളിലും മുഴുകി കഴിയുകയാണ് ്അറഫായില്‍ തീര്‍ഥാടകലക്ഷങ്ങള്‍. അറഫയിലൊരുക്കിയ താ്ല്‍ക്കാലിക തമ്പുകളില്‍ പാപമോചനത്തിനായി വിശ്വാസികള്‍ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുന്നു. ഭൗതികമായ ആലോചനകളില്‍നിന്നും സംസാരങ്ങളില്‍നിന്നും ഒഴിവായി പൂര്‍ണമായും അല്ലാഹുവിലര്‍പ്പിച്ച് സന്ധ്യ വരെ തീര്‍ഥാടകര്‍ ഇവിടെ കഴിയും.

ഹാജിമാരുടെ ഒഴുക്ക് സുഗമം

മിനയില്‍നിന്ന് അറഫയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കാന്‍ സൗദി അധികൃതര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹന-കാല്‍നട പാതകളില്‍ ഉടനീളം നിലയുറപ്പിക്കുകയും, ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. യാത്രാതടസ്സങ്ങളില്ലാതെ തീര്‍ത്ഥാടകര്‍ അറഫയിലേക്ക് ഒഴുകിയെത്തി.

വിപുലമായ സേവനങ്ങള്‍

ഹാജിമാര്‍ക്കായി മെഡിക്കല്‍, അടിയന്തര, ഭക്ഷണ വിതരണ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അറഫാ സമതലത്തില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും കഠിനാധ്വാനം ചെയ്ത്, ഏറെ ദൂരം താണ്ടി ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭം നിര്‍വഹിക്കാന്‍ വന്ന ദൈവത്തിന്റെ അതിഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

നമിറാ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍

നബിചര്യ പിന്തുടര്‍ന്ന്, ഹാജിമാര്‍ ഇന്ന് നമിറാ പള്ളിയില്‍ ദുഹ്ര്‍ നമസ്‌കാരവും അസര്‍ നമസ്‌കാരവും ഒരുമിച്ച്, ചുരുക്കി, ഒരു ബാങ്കും രണ്ട് ഇഖാമത്തും സഹിതം നിര്‍വഹിച്ചു. 'നിങ്ങളുടെ കര്‍മ്മങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുക' എന്ന് പ്രവാചകന്‍ പറഞ്ഞതിനെ അനുസ്മരിച്ചാണ് ഈ പ്രാര്‍ത്ഥനാ രീതി.

മുസ്ദലിഫയിലേക്കുള്ള യാത്ര

ഇന്ന് സൂര്യാസ്തമയത്തോടെ, ഹാജിമാര്‍ മുസ്ദലിഫയിലേക്ക് യാത്ര തിരിക്കും. അവിടെ വെച്ച് അവര്‍ മഗ്‌രിബ് ഇശാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുകയും, പ്രഭാതം വരെ രാപാര്‍ക്കുകയും ചെയ്യും. പ്രവാചകന്‍ തിരുമേനി അവിടെ രാപാര്‍ക്കുകയും ഫജ്ര്‍ നമസ്‌കരിക്കുകയും ചെയ്തതിന്റെ ചര്യ പിന്തുടര്‍ന്നാണിത്.

ഈ അറഫാ സംഗമം ഹാജിമാര്‍ക്ക് പാപമോചനത്തിനും കാരുണ്യത്തിനും നരകമോചനത്തിനുമുള്ള പ്രാര്‍ത്ഥനകളാല്‍ നിറഞ്ഞ ഒരു സുപ്രധാന ദിനമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026